മദ്യപാനത്തിനിടെ തര്‍ക്കം; ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയില്‍, മുന്‍വൈരാഗ്യമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
 

 
BILAL


 

 
കൊല്ലം: ചവറയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചവറ സ്വദേശി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ മുഹമ്മദ് ബിലാലും ശിവരാജും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇരുവരും പിരിഞ്ഞുപോയി. എന്നാല്‍ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബിലാല്‍ മദ്യപിച്ചുകൊണ്ടിരിക്കെ ശിവരാജ് സ്ഥലത്തെത്തുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആദ്യം നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രി 12 മണിയോടെ മരിച്ചു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web