തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍.എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

 
AIR INDIA


ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ തുടര്‍ക്കഥയാവുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുമായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥന്മാരുമായും യോഗം ചേരും.

ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അക 143 റദ്ദാക്കിയിരുന്നു. പ്രീ ഫ്‌ലൈറ്റ് പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കിയത്. ബോയിങ് നിര്‍മിത 787-8 ഡ്രീംലൈനര്‍ വിമാനമാണിത്. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ കമ്പനി ഒരുക്കി നല്‍കുകയും ചെയ്തു.


സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട ബോയിങ് 777-200 എല്‍ആര്‍ ശ്രേണിയില്‍പ്പെട്ട അക 180 വിമാനവും സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഇറക്കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12:45 നാണ് വിമാനം കൊല്‍ക്കത്തയില്‍ ഇറങ്ങിയത്. മുംബൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ആണ് ഇടത് എന്‍ജിനില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയത്

Tags

Share this story

From Around the Web