മികച്ച അജപാലകരെ വാര്‍ത്തെടുക്കുവാന്‍ 'ഡിപ്ലോമ ഇന്‍ പാസ്റ്ററല്‍ കൗണ്‍സിലിംഗ്' കോഴ്സുമായി 'പറോക്'

 
paroke


തൃശൂര്‍: സങ്കീര്‍ണമായ സമകാലിക അജപാലന സാഹചര്യങ്ങളെ നേരിടാന്‍ കഴിവുള്ള, ഹൃദയത്തില്‍ അലിവുള്ള അജപാലകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം Diploma in Pastoral Counselling' എന്ന കോഴ്സ് ആരംഭിക്കുന്നു. യുവജനങ്ങള്‍, കുട്ടികള്‍, മാതാപിതാക്കള്‍, ദമ്പതിമാര്‍ എന്നിവരുടെ നീറുന്ന വേദനകളുമായി സമീപിക്കുന്നവരെ ആത്മീയമായും അജപാലനപരമായും പിന്തുണയ്ക്കാന്‍ സഹായിക്കുന്ന വൈദഗ്ധ്യം കോഴ്സിലൂടെ ലഭിക്കും. കൗണ്‍സലിംഗ്, മനശാസ്ത്രം, അജപാലനം എന്നിവയില്‍ ഉപരിപഠനങ്ങളും പ്രായോഗികപരിജ്ഞാനവുമുള്ള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്.


കോഴ്സ് 2026 ജനുവരി 26-ന് ഓണ്‍ലൈനായി ആരംഭിക്കും. Pre-recorded Video Lessons കൂടാതെ, എല്ലാ മാസവും അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമായി രണ്ട് ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ Contact Classes ഉണ്ടായിരിക്കും. ഇന്റേണ്‍ഷിപ്പും റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയും കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി: 2026 ജനുവരി 10. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് GOOGLE FORM LINK  വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

* ഡോ. ടൈസണ്‍ മണ്ടുംപാല്‍ (കോഡിനേറ്റര്‍) - 9495864589

* ഫാ. നിതിന്‍ പൊന്നാരി (ജോയിന്റ് കോഡിനേറ്റര്‍) - 9496631511

Tags

Share this story

From Around the Web