700-ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി കൊല്ലം രൂപത
കൊല്ലം: ഇന്ത്യയിലെ ആദ്യ കത്തോലിക്ക രൂപതയായ കൊല്ലം രൂപത 700-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ്. രൂപതയുടെ 697-ാം സ്ഥാപകവാര്‍ഷിക ദിനമായ ഇന്ന് (ഓഗസ്റ്റ് 9) രൂപതയുടെ പ്രഥമ മെത്രാന്റെ സ്മരണാര്‍ത്ഥം ‘ജോര്‍ദാനൂസ് കത്തലാനി ദിന’മായി ആഘോഷിക്കും.
വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പോര്‍ട്ട് കൊല്ലം ശുദ്ധീകരണ മാതാ ദേവാലയത്തില്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി വൈകുന്നേരം 4.30ന് കൊടിയേറ്റും. തുടര്‍ന്ന് ത്രിവര്‍ഷ ജൂബിലിയുടെ പ്രാരംഭ ദിവ്യബലിയര്‍പ്പിക്കും. മുന്‍ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ വചന സന്ദേശം നല്‍കും. വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയന്‍ ജൂബിലി ലോഗോ ഏറ്റുവാങ്ങും.
ഓഗസ്റ്റ് 10ന് വൈകുന്നേരം 5-ന് കൊല്ലം പട്ടത്താനം ഭാരതരാജ്ഞി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സപ്തശതാബ്ദി ത്രിവത്സരപദ്ധതികള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കും.
കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി സ്വാഗതം ആശംസിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ പേപ്പല്‍ സന്ദേശം ജൂബിലി കണ്‍ വീനര്‍ ഫാ. ജോസഫ് ജോണ്‍ വായിക്കും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍, വിഷ്ണു മോഹന്‍ എംഎല്‍എ, കൊല്ലം മേയര്‍ എ.കെ ഹഫീസ്, മോണ്‍. ബൈജു ജൂലിയന്‍, സിസ്റ്റര്‍ റെനോറ മേരി, പ്രഫ. ബിജു ടെറന്‍സ്, അലക്‌സ് കെന്നഡി എന്നിവര്‍ പ്രസംഗിക്കും.
700-ാം വാര്‍ഷികാഘോഷ വേളയില്‍ രൂപതയിലെ എല്ലാ ഭവനങ്ങളിലേക്കും പ്രയാണം ചെയ്യുന്നതിനുള്ള ‘ക്രിസ്തുജ്യോതി ജൂബിലി ദീപം’ ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ തെളിക്കും. ജൂബിലി ജ്വാലയും കര്‍മ്മല മാതാവിന്റെ ചിത്രവും ബിഷപ് പോള്‍ ആന്റണി മുല്ലശേരി ജനറല്‍ കണ്‍വീനര്‍ ഫാ. സേവ്യര്‍ ലാസറിന് കൈമാറും.