വലിയ കുടുംബങ്ങളെ ആദരിച്ച് കാഞ്ഞിരപ്പള്ളി രൂപത

 
Athirapppally

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയില്‍ 2010ന് ശേഷം നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍  നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃ-പിതൃ വേദികളുടെയും, പ്രൊ-ലൈഫ് മൂവ്മെന്റിന്റെയും സഹകരണത്തോടെയാണ് സംഗമം നടത്തിയത്. രൂപതയിലെ വിവിധ ഇടവകകളിലെ നൂറിലേറെ കുടുംബങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു.

വലിയ കുടുംബങ്ങള്‍ സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഉറവിടങ്ങളാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ആധുനിക കാലത്ത് അണുകുടുംബങ്ങളല്ല, വലിയ കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും ശക്തിസ്രോതസുകള്‍. സഭയ്ക്കും രാഷ്ട്രത്തിനും ഏറ്റവും ഉല്‍കൃഷ്ടമായ വിഭവശേഷി മനുഷ്യ സമ്പത്താണെന്നും മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

അണുകുടുംബങ്ങളോടുള്ള അഭിനിവേശം സഭയെ വൈകാതെ പാഴ്സി സിന്‍ഡ്രോം എന്ന അവസ്ഥയി ലേക്ക് തള്ളിവിടും. കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാന്‍ അവര്‍ക്കു മൊബൈല്‍ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന ഓര്‍മ്മ വേണമെന്നും മാര്‍ പുളിക്കല്‍ മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ വി.സി,  മരിയന്‍ കോളേജ് പ്രിന്‍സിപ്പില്‍ ഫാ. ഷൈജു കാരിക്കകുന്നേല്‍, രൂപതാ മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ബ്രദര്‍ ജെറിന്‍ വാണിയപുരക്കല്‍, ബെന്‍സി വളയാന്തടം എന്നിവര്‍ പ്രസംഗിച്ചു.

സീറോമലബാര്‍ സഭ പ്രൊ-ലൈഫ്  അപ്പസ്‌തോലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം അവതരിപ്പിച്ച ജീവവിസ്മയ മാജിക്ഷോ സദസിനെ വിസ്മയത്തില്‍ ആറാടിച്ചു.

Tags

Share this story

From Around the Web