തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന മുസ്ലീം സമുദായ നേതാക്കളുടെ ഭീഷണിക്കു സര്‍ക്കാര്‍ വഴങ്ങിയോ?. സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്കു തയാറായി സര്‍ക്കാര്‍

തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന മുസ്ലീം സമുദായ നേതാക്കളുടെ ഭീഷണിക്കു സര്‍ക്കാര്‍ വഴങ്ങിയോ?. സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്കു തയാറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ പിന്മാറ്റം നേട്ടമാക്കാന്‍ ബി.ജെ.പി
കോട്ടയം: തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന മുസ്ലീം സമുദായ നേതാക്കളുടെ ഭീഷണിക്കു സര്‍ക്കാര്‍ വഴങ്ങിയോ?. സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ പിന്മാറ്റം ബി.ജെ.പി ഇതിനോടകം ആയുധമാക്കി കഴിഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കേരളത്തില്‍ കാന്തപുരം പറയുന്നത് മാത്രം നോക്കി ഭരിച്ചാല്‍ മതിയെന്ന നിലയിലെത്തിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്ത് പ്രസംഗിച്ചത്. സര്‍ക്കാര്‍ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചില്ലെങ്കില്‍ നടക്കില്ലെന്ന അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം യൂണിയനിലെ ശാഖകളുടെ നേതൃത്വ സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സൂമ്പയിലും സ്‌കൂള്‍ സമയമാറ്റത്തിലുമെല്ലാം ഇടപെടലുകള്‍ ഉണ്ടാവുന്നുതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ബി.ജെ.പി വലിയ രീതിയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രചാരണായുധമായി മാറ്റിക്കഴിഞ്ഞു.
ഇതിനു പിന്നാലെ സര്‍ക്കാര്‍ സ്‌കുള്‍ സമയ മാറ്റ വിഷയത്തില്‍ പിന്‍വാങ്ങിയാല്‍ സമയ മാറ്റം കാരണം ഹിന്ദു കുട്ടികള്‍ക്കു ദീപാരാധന തൊഴാന്‍ ക്ഷേത്രത്തില്‍ പോവാന്‍ സാധിക്കില്ലെന്നുള്‍പ്പടെയുള്ള വാദങ്ങള്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടും.
മുസ്ലീം സംഘടനകള്‍ക്കു സര്‍ക്കാര്‍ വഴങ്ങുന്നത് ചൂണ്ടിക്കാട്ടി നിക്ഷ്പക്ഷരായ ഹൈന്ദവരെ തെരഞ്ഞെടുപ്പു കാലത്ത് ഒപ്പം കൂട്ടാമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു. സ്‌കൂകൂള്‍ സമയമാറ്റത്തില്‍ ബുധനാഴ്ചയാണ് മുസ്ലീം സംഘടനകളുമായി തിരുവനന്തപുരത്താണു സര്‍ക്കാര്‍ ചര്‍ച്ച വെച്ചിരിക്കുന്നത്.
ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം കൂട്ടിയതു ഹൈക്കോടതി നിര്‍ദേശപ്രകാരം ആയതിനാല്‍ തീരുമാനം തിരുത്താനാകില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള നിലപാട്.
മദ്രസ പഠനത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ക്ലാസ് സമയം കൂട്ടിയതിനെ മുസ്ലീം സംഘടനകള്‍ എതിര്‍ക്കുന്നത്. എന്നാല്‍, 7.30ന് ആരംഭിച്ചു 9.30ന് അവസാനിക്കുന്ന ക്ലാസുകള്‍ക്കു മാത്രമാണ് നിലവിലെ സ്‌കൂള്‍ സമയമാറ്റം ബാധകമാവുക. ഈ ക്ലാസുകളുടെ സമയം ക്രമീകരിച്ചാല്‍ പ്രശനം അവസാനിപ്പിക്കാനും സാധിക്കും. എന്നാല്‍, നിലപാടില്‍ നിന്നു പിന്നാക്കം പോകില്ലെന്നു മുസ്ലീം സംഘടനകള്‍ വാശിപിടിക്കുകയാണ്.
തീരുമാനം തിരുത്തിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന്റ മുമ്പിലടക്കം സമരമിരിക്കുമെന്നാണ് ഇ.കെ വിഭാഗം സമസ്തയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനോട് അനുകൂല സമീപനം സ്വീകരിക്കുന്ന കാന്തപുരം കൂടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വഴങ്ങിയിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണു ഹൈസ്‌കൂള്‍ ക്ലാസുകള്‍ രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയത്. അതുകൊണ്ടുതന്നെ തീരുമാനം തിരുത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ചര്‍ച്ച നടത്തിയാലും തീരുമാനം മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതും അതുകൊണ്ടായിരുന്നു.
മുസ്ലീം സമുദായത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവനയോട് ഇ.കെ വിഭാഗത്തിന്റ പ്രതികരണം. രാവിലെത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകിട്ട് അരമണിക്കൂറാക്കുക, അവധിസമയം കുറച്ച് ആ സമയത്ത് അധിക ക്ലാസെടുക്കുക.
ക്രിസ്മസ്- ഓണം അവധി പത്തു ദിവസത്തില്‍ നിന്നു വെട്ടിച്ചുരുക്കുക തുടങ്ങിയ ബദല്‍ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഇ.കെ വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുസ്ലീം സംഘടനകളെ പൂര്‍ണമായും തള്ളാന്‍ സര്‍ക്കാരിനാകില്ല.