പ്രസവശേഷം നൽകേണ്ട അയൺ ഗുളികയ്ക്ക് പകരം പ്രമേഹ മരുന്ന് നൽകി. കോട്ടയം മെഡിക്കൽ കോളജിലെ ഫാർമസിയിൽ മരുന്നു മാറിയതോടെ യുവതിക്ക് ഗുരുതര ആരോഗ്യ പ്രശ്നം
കോട്ടയം: പ്രസവശേഷം അയൺ ഗുളികയ്ക്ക് പകരം പ്രമേഹ മരുന്ന് നൽകി. കോട്ടയം മെഡിക്കൽ കോളജിലെ ഫാർമസിയിൽ മരുന്നു മാറിയതോടെ യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്നം. വൈക്കം സ്വദേശിനി ഷൈനിക്കാണ് മെഡിക്കൽ കോളജിൽ നിന്നും മരുന്ന് മാറി നൽകിയത്. ഭർത്താവ് സനീഷ് മെഡിക്കൽ കോളജ് സൂപ്രണ്ടിനും പോലീസിലും പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്താൻ സൂപ്രണ്ടിന്റെ ഉത്തരവ്.
കഴിഞ്ഞ മാസം 22ന് ആയിരുന്നു പ്രസവശേഷം ഷൈനി ഡിസ്ചാർജ് ആയി പോയത്. ഡിസ്ചാർജ് ആയ സമയം മരുന്നുകൾ വാങ്ങാൻ ഉണ്ടായിയിരുന്നു. ഇതിൽ രണ്ടു നേരം കഴിക്കാനുള്ള അയൺ ഗുളികയും ഉണ്ടായിരുന്നു. വീട്ടിൽ ചെന്ന് ഷൈനി മരുന്ന് മുടങ്ങാതെ കഴിക്കാനും ആരംഭിച്ചു. ഇതോടെ ഷൈനിക്കു ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. കുട്ടിക്കും അസ്വസ്ഥതകൾ ഉണ്ടായി.
തുടർന്ന് ആശുപത്രിയിൽ കാണിക്കുകയും ചെയ്തു. എന്നാൽ തുടർ ദിവസങ്ങളിൽ ക്ഷീണം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ കൂടുകയാണ് ഉണ്ടായത്. കണ്ണന് മൂടൽ ഉൾപ്പെടെയുള്ളവ വന്നതോടെ കഴിഞ്ഞ 16 ന് തുറവൂർ ഉള്ള ആശുപത്രിയിൽ ഷൈനി ചികിത്സ തേടി. ഡോക്ടർ കഴിച്ചു കൊണ്ടിരുന്ന മരുന്നുകൾ എല്ലാം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രമേഹത്തിനുള്ള മരുന്നാണ് കഴിച്ചുകൊണ്ടിരുന്നതെന്ന് മനസ്സിലായത്. സംഭവത്തെ തുടർന്ന് കുടുംബം മെഡിക്കൽ കോളജിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ക്യാമറകൾ ഉൾപ്പെടെയുണ്ട്. പരിശോധിക്കണമെന്ന് ഉറപ്പാണ് ലഭിച്ചിരിക്കുന്നതെന്നും കുടുംബം പറഞ്ഞു.