ധര്‍മേന്ദ്ര പ്രധാന്‍ ആദ്യ വിക്കറ്റ്, ഗ്യാനേഷ്‌കുമാറാണ് അടുത്തത്; അഭിജിത് ദീപ്കെ

 
ABHIJITH



ഡല്‍ഹി: വോട്ട് മോഷ്ടിച്ചും നീക്കം ചെയ്തുമാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്കെ. മോദി ജനാധിപത്യത്തിന്റെ കൊലയാളിയെന്നും ജനങ്ങളുടെ ഉടമസ്ഥാവകാശം നേടുകയാണ് ബിജെപി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നാഥുറാം ഗോഡ്സെയുടെ ആശയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അഭിജിത് ദീപ്കെ പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കിയതും തമിഴ്നാട്ടില്‍ എം കെ സ്റ്റാലിനെ തോല്‍പിച്ചതും എസ്ഐആറിലൂടെ എന്നും ദീപ്കെ പറഞ്ഞു.


ജനാധിപത്യത്തിന്റെ കൊലപാതകിയാണ് മോദിയെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. പക്ഷെ ജനങ്ങള്‍ ഇപ്പോഴും ജീവിക്കുന്നു. ജനങ്ങളുടെ ഉടമസ്ഥാവകാശം നേടുകയാണ് ബിജെപി ലക്ഷ്യം. നാഥുറാം ഗോഡ്സെയുടെ ആശയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വോട്ടുകള്‍ നീക്കം ചെയ്താല്‍ കൂടുതല്‍ കാലം പ്രധാനമന്ത്രിയാകാമെന്ന് മോദി ചിന്തിക്കുന്നു. വിജയിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നാണ് പറയുന്നത്. എന്നാല്‍, ഒരു രാജ്യം ഒരു പാര്‍ട്ടി എന്നതാണ് ലക്ഷ്യം. മൂന്ന് കോടി വോട്ടുകള്‍ നീക്കം ചെയ്തു. കര്‍ണാടകയില്‍ ഒരു കോടിയോളം വോട്ടുകള്‍ നീക്കി. രണ്ട് ശതമാനം വോട്ടുകള്‍ അധികം നേടിയാണ് എന്‍ ഡി എ അധികാരത്തില്‍ എത്തിയത്. നീക്കിയ വോട്ടുകള്‍ അതിലേറെ ശതമാനം വരും  അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കിയതും തമിഴ്നാട്ടില്‍ എം കെ സ്റ്റാലിനെ തോല്‍പ്പിച്ചതും ഇവരാണെന്നും ദീപ്കെ പറഞ്ഞു. അങ്ങനെയെല്ലാം എസ്ഐആറിലൂടെ ബിജെപി നേടി.അധികാരം നരേന്ദ്ര മോദിയുടെ കയ്യിലാണ്. എന്നാല്‍, തെരുവുകള്‍ പാറ്റകള്‍ക്ക് സ്വന്തവും. ധര്‍മേന്ദ്ര പ്രധാന്‍ ആദ്യ വിക്കറ്റാണ്. ഗ്യാനേഷ്‌കുമാറാണ് അടുത്ത വിക്കറ്റ്  അദ്ദേഹം പറഞ്ഞു.

സിജെപിയുടെ ചപ്പല്‍ മാര്‍ച്ച് വൈകിട്ട് നാല് മണിക്കാണ്. ബെംഗളുരു ഫ്രീഡം പാര്‍ക്കിലാണ് പ്രതിഷേധം. സ്ത്രീ സുരക്ഷയെന്ന ആശയവുമായാണ് പ്രതിഷേധം.

Tags

Share this story

From Around the Web