ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ യാത്രക്ക് കുവൈറ്റിന്റെ മണ്ണിൽ തുടക്കമായി

കുവൈറ്റ്: ധന്യൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓർമ്മ തിരുന്നാളിനോട് അനുബന്ധിച്ച് എംസിവൈഎം-കെഎംആര്‍എംന്റെ നേതൃത്വത്തിൽ നടത്തുന്ന 15 - മത് മാർ ഈവാനിയോസ് അനുസ്മരണയാത്രയ്ക്ക് അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിൽ നിന്ന് തുടക്കമായി.
കെഎംആര്‍എം ആത്മീയ ഉപദ്ദേഷ്ടാവ് റെ. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ധൂപപ്രാർത്ഥനയ്ക്കും ശേഷം ബഹുമാനപ്പെട്ട അച്ചൻ വള്ളികുരിശ് പ്രാർത്ഥിച്ച് ആശിർവദിച്ച് എംസിവൈഎം പ്രസിഡന്റ് ജെയിംസ് കെ.എസിനും ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഛായാചിത്രം എംസിവൈഎം സെക്രട്ടറി റിനിൽ രാജുവിനും കൈമാറി അനുസ്മരണ യാത്ര ഉദ്ഘാടനം ചെയ്തു.
തുടർന്ന് കെഎംആര്‍എം അഹമ്മദി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യാത്രക്ക് സ്വീകരണം നൽകുകയും ചെയ്തു. അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ ക്രമീകരിച്ച നേർച്ച വിളമ്പോടു കൂടി ഒന്നാം ദിവസത്തെ അനുസ്മരണ യാത്ര അവസാനിച്ചു.
അനുസ്മരണയാത്ര ഉദ്ഘാടന ചടങ്ങുകൾക്ക് എംസിവൈഎം ട്രഷറർ റല്ലു. പി. രാജു, എംസിവൈഎം ഏരിയ കോഡിനേറ്റർ മനു മോനി, പ്രോഗ്രാം കൺവീനർ സജോ മത്തായി എന്നിവർ നേതൃത്വം നൽകി.