ധനരാജ് വധക്കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ടി.പി. ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ.
ഒന്നാം പ്രതി ടിപി ബിജു, രണ്ടാംപ്രതി എംവിപിന്‍, മുന്നാം പ്രതി എം വൈശാഖ് എന്നിവര്‍ക്കെതിരായാണ് തളിപ്പറമ്പ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് ശിക്ഷ വിധിച്ചത്.
കേസില്‍ മൂന്നും പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നാലുമുതല്‍ 20 വരെ പ്രതികളെ വിട്ടയച്ചു.
ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യം അല്ലാത്തതിനാലാണ് 4 മുതല്‍ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടതെന്നും കോടതി വ്യക്തമാക്കി. കൊലയ്ക്കുള്ള കാരണം പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ഗൂഢാലോചനയ്ക്കും തെളിവില്ല.
അങ്ങനെയാണ് 16 പ്രതികള്‍ കുറ്റവിമുക്തരായത്. പ്രതികളിലൊരാള്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകരായ 20 പേരായിരുന്നു പ്രതികള്‍.
2016 ജൂലൈ 11ന് ആണ് സിപിഎം ഏഴിമല മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിത്.
ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ ബിജെപിആര്‍എസ്എസ് സംഘം രാത്രി ഒന്‍പതേകാലോടെയാണ് കൃത്യം നടത്തിയതെന്നാണ് കേസ്.