വിശുദ്ധ വാരത്തോടനുബന്ധിച്ച് മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

 
Malayattour

മലയാറ്റൂർ: വിശുദ്ധ വാരത്തോടനുബന്ധിച്ച് മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വർധിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

 പെസഹാ വ്യാഴത്തിന് രാവിലെ താഴത്തെ പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി.

വൈകിട്ട് 4ന് കാൽ കഴുകൽ നേർച്ച ശുശ്രൂഷയും, 7 മുതൽ 8 വരെ പൊതു ആരാധനയും, തിരുമണിക്കൂർ അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തി. 

കുരിശുമുടിയിൽ രാവിലെ 7ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഫാ. ആനി നടുവത്തുശ്ശേരി നേതൃത്വം നൽകി.

ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. 

തിരക്കേറിയ ദിനങ്ങളെ മുന്നിൽ കണ്ട് സെയ്ന്റ് തോമസ് പള്ളിയും കുരിശുമുടിയും പ്രത്യേക ഒരുക്കങ്ങളോടെയാണ് തീർഥാടകർക്കായി തയ്യാറായിരിക്കുന്നത്. 

സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി; കൂടുതൽ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്

Tags

Share this story

From Around the Web