ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിച്ച് ദേവലോകം കാതോലിക്കേറ്റ് അരമന

 
catholicate



കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ ആ സ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ 100 കിലോ വാട്ടിന്റെ ഓണ്‍ഗ്രിഡ് സൗരോര്‍ജപ്ലാന്റ് പ്രവര്‍ത്തനക്ഷമമായി. സഭാധ്യ ക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

 ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊര്‍ജ്ജസ്വയം പര്യാപ്ത കൈവരിച്ചു. 

കാതോലിക്കേറ്റ് അരമന കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന സണ്ടേസ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന് മുകളിലായാണ് 180 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്.

പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകളുടെ ഉപയോഗം പരിസ്ഥിതിയോടുള്ള പ്രതിബദ്ധത യാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. 

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അരമന മാനേജര്‍ ഫാ.യാക്കോബ് റമ്പാന്‍, ഫാ. സജി യോ ഹന്നാന്‍, ഡെപ്യൂട്ടി സെക്രട്ടറി പി.യു കുര്യന്‍, എല്‍ സോള്‍ പവര്‍ സെല്യൂഷന്‍സ് എം.ഡി ടിന്‍സു മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags

Share this story

From Around the Web