വിനാശകാലേ വിപരീത ബുദ്ധി. ക്രിസ്ത്യാനികളെ താങ്ങി നിര്‍ത്തുന്നതു ക്രിസ്തുവാണ്.
അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളല്ല. പി.സി. ജോര്‍ജിനും ഷോണിനും മറുപടിയുമായി ഫാ. മാണി പുതിയിടം

 
Father

കോട്ടയം: ക്രിസ്ത്യാനികളെ താങ്ങി നിര്‍ത്തുന്നതു ക്രിസ്തുവാണ്.. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളല്ല. സഭാ നേതാക്കളെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനും ഷോണിനും മറുപടിയുമായി ഫാ. മാണി പുതിയിടം. മെത്രാന്മാക്കെുറിച്ച് എന്തു വര്‍ത്തമാനമാണു ജോര്‍ജ് പറഞ്ഞത്. ഒരു മെത്രാനെ സഭ തെരഞ്ഞെടുക്കുന്നതു വളരെ സെലക്ടീവായിട്ടാണ്. അവരുടെ ഉന്നത വിദ്യാഭ്യാസവും ജീവിത വിശുദ്ധിയും ഒക്കെ നോക്കിയാണിയാണിത്. അവരൊക്കെ ഊളകളാണെന്നു പറയുമ്പോള്‍ വേദനയാണ് ഉണ്ടാകുന്നത്. മാപ്പു പറഞ്ഞ രീതി 'കേട്ടില്ലെന്നു ധരിച്ചാല്‍ മതി'യെന്നാണ്. ഇത് അഹങ്കാരമല്ലേ.

മകന്‍ ഷോണ്‍ രണ്ടു കാര്യങ്ങളാണു പറഞ്ഞുവെച്ചിരിക്കുന്നത്. ദീപിക ദിനപത്രത്തിന് എതിരായും സഭയ്‌ക്കെതിരായും. സഭ ഞങ്ങളുടെ കൂടെ ഇല്ലാ എങ്കില്‍ ഞങ്ങള്‍ക്കും സഭയെ വേണ്ടാ എന്നു പറയുന്നതു സഭയെ മനസിലാക്കാത്തതുകൊണ്ടാണ്. എത്രയോ നൂറ്റാണ്ടു പഴക്കമുള്ള സഭ ആരെയെങ്കിലും വേണം അല്ലെങ്കില്‍ വേണ്ട എന്നു നോക്കിയാണോ മുന്നോട്ടു പോകുന്നത്. പ്രതിസന്ധി ഉണ്ടായ ഘട്ടത്തില്‍ സഭയ്ക്ക് ഒപ്പം നിന്നുവെന്നാണ് ഇവര്‍ പറയുന്നത്. എങ്കില്‍ ആ പ്രതിസന്ധി ഉണ്ടാക്കിയത് ആരാ എന്നു പറയട്ടേ. മതപരിവര്‍ത്ത നിരോധന നിയമം ദുര്‍വ്യാഘ്യാനം ചെയ്ത് ഇന്നും അവിടെ ഒക്കെ നടക്കുന്നതെന്താണ്. അവിടെ ഒരു വൈദികനു ളോഹയിട്ടു ചെല്ലാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഇപ്പോള്‍ ഈ എഫ്.സി.ആര്‍.എ നിയമം കൊണ്ടുവന്നതും ഒരു ഭീഷണിയല്ലേ. നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നില്ലാ എങ്കില്‍ നിങ്ങളുടെ എല്ലാ സ്ഥാപനങ്ങളും ഞങ്ങള്‍ ഏറ്റെടുക്കുമെന്നു പഞ്ഞാല്‍ സഭ പേടിക്കുന്ന സ്ഥാപനമല്ല. ക്രിസ്ത്യാനികളെ താങ്ങി നിര്‍ത്തുന്നതു ക്രിസ്തുവാണ്..
അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളല്ല. ജനാധിപത്യം നിലനിലനിര്‍ത്തുന്നതു രാജ്യത്തിന്റെ ഭരണഘടനയാണ്. 

ഷോണ്‍ ദീപികയെകുറിച്ചു പറഞ്ഞു, ഞാന്‍ ദീപികയുടെ എം.ഡിയായി ഇരുന്ന ആളാണ്. ദീപികയില്‍ ഒന്നും ആര്‍ക്കും  സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്ഥാപനമല്ല. ദീപിക ആരുടെയും മുന്നില്‍ കുനിയേണ്ട സാഹചര്യമില്ല. ദീപിക നടക്കുന്നതു വിശ്വാസികളുടെ പണം കൊണ്ടാണ്. സഭ ഉള്ളിടത്തോളം കാലം ദീപിക ഉണ്ടാകുമെന്നും ഫാ. മാണി പുതിയിടം പറഞ്ഞു. ഷോണും ജോര്‍ജും ഇത്തരത്തില്‍ ഉള്ള വര്‍ത്തമാനം തുടരാതിരിക്കുന്നതായിരിക്കും ഭാവിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web