ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. വ്യോമ ട്രെയിന്‍ റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. വ്യോമ ട്രെയിന്‍ റോഡ് ഗതാഗതത്തെ ഇന്നും സാരമായി ബാധിച്ചു.
കനത്ത മൂടല്‍മഞ്ഞിന്റെ പിടിയിലാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍,പഞ്ചാബ്, ഹരിയാന പശ്ചിമബംഗാള്‍, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങള്‍. ദൃശ്യപരിധി കുറഞ്ഞതോടെ ബീഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിരവധി ട്രെയിനുകള്‍ വൈകി.
ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നു മാത്രം റദ്ദാക്കിയത് പത്തോളം വിമാന സര്‍വീസുകളാണ്. നൂറിലധികം വിമാന സര്‍വീസുകള്‍ വൈകി. ജമ്മുകശ്മീരിലെ അഞ്ചു ജില്ലകള്‍ക്ക് ഹിമപാദ മുന്നറിയിപ്പ് നല്‍കി.
ദോഡ, ഗണ്ടേര്‍ബാല്‍, കിഷ്ത്വാര്‍, പൂഞ്ച്, റംബാന്‍ ജില്ലകള്‍ക്കാന്‍ മുന്നറിയിപ്പ്. ഡല്‍ഹിയിലെ വായു മലിനീകരണത്തെ ചൊല്ലിയുള്ള വാക് പോര് മുറുകുകയാണ്.
താന്‍ രണ്ട് ദിവസം ഡല്‍ഹിയില്‍ തുടര്‍ന്നാല്‍ ആരോഗ്യ സ്ഥിതി മോശം ആകുന്നുവെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ പ്രസ്താവനയെ ചൊല്ലിയാണ് പുതിയ തര്‍ക്കം.
വായു മലിനീകരണത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രമന്ത്രി തന്നെ തുറന്നുകാട്ടിയെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. അതിനിടെ എയര്‍ പ്യൂരിഫയറുകള്‍ക്ക്‌മേല്‍ 18 % ജിഎസ്ടി ചുമത്തിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടു.
എയര്‍ പ്യൂരിഫയറിന്റെ ജിഎസ്ടി കുറയ്ക്കുന്നത് ജിഎസ്ടി കൗണ്‍സില്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.നേരിട്ട് യോഗം ചേരാനായില്ലെങ്കില്‍ ഓണ്‍ലൈനായി ചേരണം എന്നും കോടതി അറിയിച്ചു.