കനത്ത മൂടൽമഞ്ഞ്: ഡൽഹി -തിരുവനന്തപുരം എയർഇന്ത്യ സർവീസ് റദ്ദാക്കി. വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ദുരിതത്തിൽ
Dec 19, 2025, 13:28 IST
ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി.
ഇതോടെ, വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി.
യാത്രക്കാർക്ക് റീഫണ്ട് ഏഴുദിവസത്തിനകം നല്കുമെന്നും സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്.
എന്നാൽ, എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പുകമഞ്ഞിൽ ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതോടെ ഡൽഹിയിൽ റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.