ദളിത് ക്രൈസ്തവരുടെ ഭരണഘടന അവകാശം നിഷേധിക്കുന്നത് ഖേദകരം: ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം
പത്തനംതിട്ട: ദളിത് ക്രൈസ്തവരുടെ ഭരണഘടനാ അവകാശം നിഷേധിക്കുന്നത് ഖേദകരമാണെന്ന് കെസിബിസി എ സ് സി, എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം.
ഡിസിഎംഎസ് സംസ്ഥാന സമിതിയുടെ സത്യപ്രതിജ്ഞയും പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതു മതം സ്വീകരിക്കാനും, അങ്ങനെ സ്വീകരിച്ചതിന്റെ പേരില്‍ ഒരു വിവേചനവും പൗരനോട് കാണിക്കാന്‍ പാടില്ലായെന്ന് ഉറപ്പും നല്‍കുന്ന രാജ്യത്താണ് 1950 മുതല്‍ ദളിത് ക്രൈസ്തവര്‍ വിവേചനം നേരിടുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
എറണാകുളം പിഒസിയില്‍ നടന്ന യോഗത്തില്‍ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖ പ്രഭാഷണം നടത്തി. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ മുഖ്യ പ്രഭാഷണം നടത്തി.
മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കൂറ്റ്, ഡോ. ജോസുകുട്ടി ഒഴുകേല്‍, വി.സി. ജോര്‍ജ് കുട്ടി, ജോയി മാത്യു പാലാ, ബീന ജേക്കബ് കാഞ്ഞിരപ്പള്ളി, സിജി മോള്‍, ഫാ. മൈക്കിള്‍ പുളിക്കന്‍, ഡോ. സിജോ ജേക്കബ്, ജോയി കൂനാനിക്കല്‍, വിജയന്‍ പാറശാല, ത്രേസ്യാമ്മ, ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.