സംസ്ഥാനത്ത് ഇന്ന് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു, 15 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
Jun 23, 2026, 23:54 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 15 പേർക്ക് കൂടി ഷിഗെല്ലയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 13,747 പനി ബാധിതരുണ്ട്
നിപ രോഗബാധിതന്‍റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെതുടർന്നാണിത്.