യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ശക്തമായ പരിശോധന വേണമെന്ന് ആവശ്യം; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി
Oct 1, 2026, 14:42 IST
പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ പേരിലുള്ള ഹോസ്റ്റലില്‍ ശക്തമായ പോലീസ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റിജോ വള്ളംകുളം പരാതി നല്‍കി.
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി അടിയന്തരവും സമഗ്രവുമായ പോലീസ് പരിശോധന നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
വിഷയത്തില്‍ ആവശ്യമായ പരിശോധന നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.