സുര്യകുമാറിന്റെ ദാന പ്രഖ്യാപനം വിവാദത്തിൽ; ‘മത്സര വരുമാനം മുഴുവൻ ദാനം ചെയ്യാൻ തയ്യാറാണോയെന്ന് വെല്ലുവിളിച്ച് സൗരഭ് ഭരദ്വാജ്. സുര്യകുമാർ യാദവ് ക്യാപ്റ്റൻ സ്റ്റൈലിൽ മറുപടി നൽകിയെന്ന് അമിത് മൽവി

 
 Amit Malviya.jpg 0.2

ന്യൂഡൽഹി: ഏഷ്യാ കപ്പ് 2025-ലെ മത്സര ഫീസ് പഹൽ​ഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ദാനം ചെയ്യുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുര്യകുമാർ യാദവ് പ്രഖ്യാപിച്ചതിനെ തുടർന്ന് രാഷ്ട്രീയ വിവാദം ഉയർന്നു.

സുര്യകുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്‌മി പാർട്ടി നേതാവ് സൌരഭ് ഭരദ്വാജ് വെല്ലുവിളിയുമായി രംഗത്തെത്തി. മത്സര ഫീസിനൊപ്പം ബ്രോഡ്കാസ്റ്റർമാരിൽ നിന്നും പരസ്യദാതാക്കളിൽ നിന്നുമുള്ള വരുമാനവും ബിസിസിഐ, ഐസിസി എന്നിവയുടെ പങ്കും ദാനം ചെയ്യണമെന്ന് ഭരദ്വാജ് ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി ബിജെപി ഐ.ടി. സെൽ മേധാവി അമിത് മൽവിയ കടുത്ത ഭാഷയിൽ പ്രതികരിച്ചു. “രണ്ട് കാശ് വിലയുള്ള ആം ആദ്‌മി പാർട്ടി എം.എൽ.എ. ഇന്ത്യൻ ക്യാപ്റ്റനെ വെല്ലുവിളിക്കാനോ ? നമ്മുടെ ക്യാപ്റ്റൻ സ്റ്റൈലിൽ മറുപടി നൽകി. ഭാരദ്വാജ് അർവിന്ദ് കെജ്രിവാളിന്റെ ക്ലൗൺ മാത്രമാണ്,” എന്ന് മൽവിയ പറഞ്ഞു.

സുര്യകുമാറിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രശംസിക്കപ്പെട്ടപ്പോൾ, ഭരദ്വാജിന്റെ പ്രസ്താവന വിമർശനങ്ങൾക്ക് വഴിവച്ചു. പഹൽ​ഗാം ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് സഹായം നൽകാനുള്ള താരത്തിന്റെ തീരുമാനത്തെ കായികപ്രേമികളും ആരാധകരും അഭിനന്ദിച്ചു.

Tags

Share this story

From Around the Web