ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ചേരികള്‍ തുണികെട്ടി മറച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം, വിദേശ രാജ്യതലവന്മാര്‍ ഈ വഴി കടന്നുപോകുന്നതിനാലാണ് ഇത്തരമൊരു നടപടി

 
bricks



ഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ചേരി പ്രദേശങ്ങള്‍ തുണികെട്ടി മറച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം.

 വസന്ത് വിഹാറിലെ ചേരി പ്രദേശമാണ് വിമാനത്താവളത്തിലേക്ക് പോകുന്ന പാതയോരത്ത് വച്ച് വലിയ തുണികളും ഉപയോഗിച്ച് കാഴ്ചയില്‍പ്പെടാത്ത വിധം മറച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന വിദേശ രാജ്യതലവന്മാര്‍ ഈ വഴി കടന്നുപോകുന്നതിനാലാണ് ഇത്തരമൊരു നടപടി.

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ചേരി പ്രദേശങ്ങള്‍ തുണി ഉപയോഗിച്ച് മറയ്ക്കാമെങ്കിലും രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാന്‍ കഴിയില്ലെന്ന് എഎപി പ്രതികരിച്ചു. ഇതിന്റെ ഭാഗമായി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണും പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ജി.ഡി.പി വളര്‍ച്ചയുമായി ബന്ധപ്പെട്ട കണക്കുകള്‍ കാണിക്കുന്ന കാര്‍ട്ടൂണ്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 


സെപ്റ്റംബര്‍ 12, 13 തീയതികളിലാണ് ഡല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. മുന്‍പും അന്താരാഷ്ട്ര ഉച്ചകോടികളും ഉന്നതതല സന്ദര്‍ശനങ്ങളും നടക്കുമ്പോള്‍ പാതയോരങ്ങളിലെ ചേരികള്‍ പച്ച ഷീറ്റുകളോ കൂറ്റന്‍ മതിലുകളോ നിര്‍മ്മിച്ച് മറയ്ക്കുന്ന രീതി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Tags

Share this story

From Around the Web