ഡല്‍ഹി പൊലീസിന്റെ വാഹനം അടിച്ചുതകര്‍ത്തു.സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതക പ്രയോഗം. സംഘര്‍ഷഭരിതമായി രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വീണ്ടും സംഘര്‍ഷഭരിതമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്രകടനം.
സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തിന് നേരെ ഡല്‍ഹി പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും അഴിച്ചുവിട്ടത് ക്രൂരമായ അടിച്ചമര്‍ത്തലെന്ന് ആരോപിച്ച് സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം കനപ്പിച്ചതായാണ് വിവരം.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വ്യാപകമായി ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പിന്നാലെ നഗരത്തിന്റെ വിവിധ ഇടനാഴികളിലേക്ക് ചിതറിയോടിയ സമരക്കാരും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി.
കൂടുതല്‍ കണ്ടെത്തുക
അതേസമയം, ലഡാക്കിന് ഭരണഘടനാ സംരക്ഷണം ആവശ്യപ്പെട്ട് സത്യാഗ്രഹം ഇരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ സമരവേദിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ രീതി വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
21 ദിവസമായി സത്യാഗ്രഹത്തിലായിരുന്ന വാങ്ചുകിനെ യൂണിഫോം ധരിക്കാത്ത ആളുകള്‍ എത്തി ഒരു വെള്ള ഷീറ്റില്‍ മൃതദേഹം കൊണ്ടുപോകുന്നതുപോലെ കുത്തിനിറച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രതിഷേധപരിപാടിയില്‍ പങ്കെടുത്ത ചലച്ചിത്രതാരം രഞ്ജിനി ഹരിദാസ് പറഞ്ഞു.
ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തിന്റെ ഈ സമീപനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും, ലാത്തിച്ചാര്‍ജ് നടന്ന സമയത്ത് താന്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ പെട്ടുപോയെന്നും രഞ്ജിനി വ്യക്തമാക്കി.
സമാധാനപരമായി പാട്ടുപാടിയും സംഭാഷണങ്ങളിലൂടെയും പ്രതിഷേധിച്ച യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ പക്ഷം. രാത്രിയില്‍ കല്ലുനിറച്ച ലോറി കൊണ്ടുവന്ന് പൊലീസിനു നേരെ കല്ലെറിയിച്ചത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണെന്നും ഇതിന്റെ മറവിലാണ് സമരക്കാരെ അടിച്ചൊതുക്കാന്‍ പൊലീസ് മുതിര്‍ന്നതെന്നും സമരക്കാര്‍ ആക്ഷേപിച്ചു.
പരിക്കേറ്റ കുട്ടികള്‍ക്ക് കുടിക്കാന്‍ കുറച്ചു വെള്ളം പോലും നല്‍കാന്‍ പൊലീസ് തയ്യാറായില്ലെന്നും, പെണ്‍കുട്ടികളെപ്പോലും പുരുഷ പൊലീസുകാര്‍ തല്ലിച്ചതച്ചതായും ദൃക്ഷാക്ഷികള്‍ പറഞ്ഞു.
സോനം വാങ്ചുകിനെ മോചിപ്പിക്കുക, വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, സമരത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുക തുടങ്ങിയ ജനാധിപത്യപരമായ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ അഹങ്കാരവും ഈഗോയുമാണ് ഇതിന് തടസ്സമെന്നും സമരക്കാര്‍ പറയുന്നു.