വിഷവായു ശ്വസിച്ച് ഡല്‍ഹി; കലിതുള്ളി കേന്ദ്രസര്‍ക്കാര്‍, 191 ഫാക്ടറികള്‍ പൂട്ടും, 15 നഗരങ്ങളില്‍ കര്‍ശന നിരീക്ഷണം
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിഗുരുതര വിഭാഗത്തില്‍ തുടരുന്നു. ഇന്നും വിഷപ്പുക ശ്വസിച്ചാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഉണര്‍ന്നത്. ഭൂരിഭാഗം മേഖലകളിലും വായു ഗുണനിലവാര സൂചിക 400-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാത്ത 191 വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്ഥിതി വഷളായ 15 നഗരങ്ങളിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ കേന്ദ്രം നേരിട്ട് നിരീക്ഷിക്കും. ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആഴ്ചതോറും വായു ഗുണനിലവാര കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം. കൂടാതെ, എന്‍സിആര്‍ മേഖലയിലെ 233 ഗതാഗതക്കുരുക്ക് കേന്ദ്രങ്ങളില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
j
അതേസമയം, മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ എയര്‍ പ്യൂരിഫയറുകളുടെയും ഹെപ്പ ഫില്‍ട്ടറുകളുടെയും ജിഎസ്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കി. നിലവിലുള്ള 18 ശതമാനം ജിഎസ്ടി 5 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.