അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ശക്തി'യായി മാറിയേക്കും.കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലവിലുള്ള അതിതീവ്ര ന്യൂനമര്‍ദ്ദം ഒരു തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ഇത് ശ്രീലങ്ക നിര്‍ദ്ദേശിച്ച 'ശക്തി' എന്ന പേരിലാകും അറിയപ്പെടുക.
നിലവിലെ സാഹചര്യത്തില്‍ ഞായറാഴ്ച വരെ ഇന്ത്യന്‍ തീരത്ത് വലിയ ഭീഷണിയുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതോടെയാണ് കേരളത്തില്‍ വീണ്ടും മഴ ഭീഷണി ശക്തമായത്.
ഈ അതിതീവ്ര ന്യൂനമര്‍ദ്ദം ഒഡിഷ ആന്ധ്രാ തീരത്ത് ഗോപാല്‍പൂരിനും പരദ്വീപിനും ഇടയില്‍ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലമായി ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കൂടാതെ, കേരളത്തില്‍ വടക്കന്‍ ജില്ലകളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ, കേരളത്തില്‍ രണ്ട് ദിവസത്തേക്ക് ഇടിമിന്നല്‍ മഴയ്ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.