ജനനനിരക്കിലെ കുറവ്; ലെയോ പാപ്പ ആശങ്ക പ്രകടിപ്പിച്ചതായി ചിലിയുടെ പ്രസിഡന്റ്

 
chili

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള കുടുംബങ്ങളുടെ നിലവിലെ അവസ്ഥയിലും വിവിധ രാജ്യങ്ങളില്‍ ജനനനിരക്കിലുണ്ടാകുന്ന ഗുരുതരമായ ഇടിവിലും ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ.


 വത്തിക്കാനില്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചിലിയന്‍ പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ്റ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മാഡ്രിഡില്‍ നടക്കുന്ന മുപ്പതാമത് ഐബറോ-അമേരിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്നോടിയായാണ് ചിലിയന്‍ പ്രസിഡന്റ് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കുകയായിരിന്നു.


45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര തലത്തിലും അജപാലന മേഖലയിലുമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ആഗോളതലത്തില്‍ നിരവധി രാജ്യങ്ങള്‍ നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളികളില്‍ മാര്‍പാപ്പ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രസിഡന്റ് വ്യക്തമാക്കി. 

വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലും സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലുമായി നടന്ന കൂടിക്കാഴ്ചകളില്‍, പരിശുദ്ധ സിംഹാസനവും ചിലിയും തമ്മിലുള്ള ഊഷ്മളമായ ബന്ധവും രാജ്യത്തിന്റെ സാമൂഹിക ജീവിതത്തില്‍ കത്തോലിക്കാ സഭ നല്‍കിവരുന്ന ഗണ്യമായ സംഭാവനകളും ചര്‍ച്ചയായി.

Tags

Share this story

From Around the Web