കടബാധ്യത: ചങ്ങനാശ്ശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍,പൊലീസ് വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
Oct 31, 2026, 14:12 IST
കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്ങോട്ട് വീട്ടില്‍ സജു ആന്റണി (64), ഭാര്യ അനു (59) മകന്‍ സവിന്‍ (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കട ബാധ്യതകളുടെ വിവരങ്ങളാണ് കുറിപ്പിലുള്ളത്. മൂന്ന് ലക്ഷം രൂപ പലര്‍ക്കായി നല്‍കാന്‍ ഉണ്ടെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അത് തീര്‍ക്കണമെന്നും സഹോദരനോട് ആവശ്യപ്പെടുന്നുണ്ട്.
ഓണ്‍ലൈന്‍ റമ്മിയാണോ കടബാധ്യതയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ബാങ്ക് വിവരങ്ങള്‍ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.