മരണം 600, എബോളയിൽ വലഞ്ഞ് കോം​ഗോ

 
CONGO EBOLA

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോം​ഗോയിൽ എബോള വ്യാപനം അതിരൂക്ഷമായിത്തുടരുന്നു എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബുധനാഴ്ച വൈകീട്ട് പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം 1759 ആയി. രാജ്യത്ത് ഇതുവരെ 600 പേർ രോ​ഗം കാരണം മരിച്ചു. രോ​ഗം വളരെപ്പെട്ടെന്ന് വ്യാപിക്കുകയാണ് എന്നാണ് വിവരം. രോ​ഗവ്യാപനമില്ലാത്ത ഇടങ്ങളിലേക്ക് കൂടി രോ​ഗം വ്യാപിക്കുന്നു.

ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഷോപ്പോ, ഔട്ട്-ഊലെ പ്രവിശ്യകളിലാണ് പുതുതതായി രോ​ഗ വ്യാപനം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പുതുതതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ഒരെണ്ണത്തിന് രോ​ഗത്തിൻ്റെ പ്രഭവ കേന്ദ്രവുമായി ബന്ധവുമുണ്ട്. എന്നാൽ രണ്ടാമത്തെ കേസിന് രോ​ഗത്തിൻ്റെ വ്യാപന കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇതാണ് ആരോ​ഗ്യ പ്രവർത്തകരെ കൂടുതൽ ബു​ദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

പ്രഭകേന്ദ്രമായ ഇറ്റൂരിയിൽ നിന്നും പുറത്തേക്ക് രോ​ഗം വ്യാപിച്ച് തുടങ്ങിയതോടെ ആഫ്രിക്കയാതെ വലിയൊരു ആരോ​ഗ്യ അടിയന്തരാവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വെച്ച് ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണിതെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യാഴാഴ്ച വ്യക്തമാക്കി. ആദ്യഘട്ടത്തിൽ രോ​ഗവ്യാപനം കണ്ടെത്താനാകാതെ പടർന്നതാണ് ഇപ്പോൾ ആഫ്രിക്കയെയാകെ വലച്ചിരിക്കുന്നത് എന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

Tags

Share this story

From Around the Web