മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; കേസെടുത്ത് കൻ്റോൺമെൻ്റ് പൊലീസ്
Jun 13, 2026, 07:50 IST
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും നേരെ വധഭീഷണി. തിരുവനന്തപുരം സിറ്റി കമാൻഡ് ഓഫീസിലേക്കാണ് ഫോൺ വിളിയെത്തിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്നായിരുന്നു ഭീഷണി.
അതുവഴി തനിക്ക് പ്രശസ്തനാകാമെന്നും ഫോൺ വിളിച്ചയാൾ പറയുന്നുണ്ട്. ഫോൺ വിളിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ വിളിയുടെ ഉറവിടം തേടി സൈബർ സെല്ലും വിശദമായ പരിശോധന നടത്തും.
കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ടി.കെ. ഗോവിന്ദന് നേരെയും നേരത്തെ വധഭീഷണി സന്ദേശം വന്നിരുന്നു. വധഭീഷണി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും സുരക്ഷ കൂടുതൽ ശക്തമാക്കി.