പൊലീസിനെതിരെ വധഭീഷണി: വി.ജോയ് എംഎല്‍എക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസ്, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
 

 
 v s joy

തിരുവനന്തപുരം: പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി.ജോയ്, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ ഒന്നാം പ്രതിയാണ് വി.ജോയ് എംഎല്‍എ. കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാര്‍, എസ്‌ഐ ഗോകുല്‍.ജി എന്നിവരെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനാണ് നടപടി.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പൊലീസുകാര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലും ഭീഷണി സ്വരത്തിലും സംസാരിക്കുകയായിരുന്നുവെന്നാണ് ആരോപണം. 

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും' എന്നായിരുന്നു വി.ജോയിയുടെ ഭീഷണി.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കലാപാഹ്വാനം തുടങ്ങിയ ഗുരുതര വകുപ്പുകളും നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 
യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags

Share this story

From Around the Web