പാറശാലയിലെ ഗൃഹനാഥന്റെ മരണം 'കൊലപാതകം'; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്, പ്രതി കുറ്റം സമ്മതിച്ചു

 
POLICE

തിരുവനന്തപുരം: പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. മകളെ അസഭ്യം പറഞ്ഞതിനാണ് സദാശിവനെ കൊലപ്പെടുത്തിയതെന്ന് സഹോദരനായ രവീന്ദ്രന്‍ സമ്മതിച്ചു. 

വ്യാഴാഴ്ച് രാത്രി ഒരുമിച്ചിരുന്ന് മദ്യപ്പിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ പിണങ്ങി ഇറങ്ങിയ രവീന്ദ്രന്‍, വെട്ടുകത്തിയുമായി മടങ്ങിയെത്തി സദാശിവനെ കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം സഹോദരനെ വിശ്വാസമില്ലെന്നും പ്രതി പറഞ്ഞു.

തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലാണ് സദാശിവന്റെ മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണത്തൊഴിലാളിയാണ് സദാശിവന്‍.

സംഭവ ദിവസം ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുവായിരുന്നു. പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങി വന്നപ്പോഴാണ് വീടിന്റെ മുന്‍വശത്ത് മൃതദേഹം കണ്ടത്.
 

Tags

Share this story

From Around the Web