കാതടിപ്പിക്കുന്ന ശബ്ദവും ഡിജെ ലൈറ്റുകളും; കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് എംവിഡി പിടിച്ചെടുത്തു

 
mvd

തിരുവനന്തപുരം: കാതടിപ്പിക്കുന്ന ശബ്ദവും അനധികൃത വെളിച്ച സംവിധാനങ്ങളുമായി കുട്ടികളെ വിനോദയാത്രയ്ക്ക് എത്തിച്ച ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ചാണ് വാഹനം പിടികൂടിയത്. വണ്ടിയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ച് ഉയർന്ന ശബ്ദത്തിലും ഡിജെ ലൈറ്റുകളോടെയും സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധന.

Tags

Share this story

From Around the Web