ബിബിസിയിലെ പ്രമുഖ ആന്റിക്‌സ് അവതാരകനായ ഡേവിഡ് ഹാര്‍പ്പര്‍ ക്രിസ്തുമതം സ്വീകരിച്ചു
ബിബിസിയിലെ പ്രമുഖ ആന്റിക്‌സ് അവതാരകനായ ഡേവിഡ് ഹാര്‍പ്പര്‍ ക്രിസ്തുമതം സ്വീകരിച്ചു. തന്റെ മകള്‍ അനുഭവിച്ചിരുന്ന കഠിനമായ മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും വിശ്വാസത്തിലൂടെ അവള്‍ക്കുണ്ടായ അത്ഭുതകരമായ മാറ്റമാണ് ഹാര്‍പ്പറെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
വര്‍ഷങ്ങളോളം ചികിത്സകളും തെറാപ്പികളും നടത്തിയിട്ടും ഫലമില്ലാതിരുന്ന മകള്‍, വിശ്വാസത്തിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നത് ഒരു ഗവേഷണ കൗതുകത്തോടെയാണ് ഹാര്‍പ്പര്‍ നോക്കിക്കണ്ടത്.
തുടര്‍ന്ന് 11 മാസത്തോളം നീണ്ടുനിന്ന തീവ്രമായ പഠനത്തിനും ചരിത്രപരവും ശാസ്ത്രീയവുമായ തെളിവുകള്‍ പരിശോധിച്ചതിനും ശേഷമാണ് താന്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തന്റെ ഈ ആത്മീയ യാത്രയെയും ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങളെയും ആസ്പദമാക്കി 'ദ ഗോഡ് കണ്‍ണ്ട്രം' (ഠവല ഏീറ ഇീിൗിറൃൗാ) എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.
കേവലം വൈകാരികമായ ഒരു തീരുമാനമല്ല, മറിച്ച് ബുദ്ധിപരമായ അന്വേഷണത്തിനൊടുവിലാണ് താന്‍ ഈ വിശ്വാസത്തിലെത്തിയതെന്ന് അദ്ദേഹം റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.