ദളിത് യുവാവിനെ മര്‍ദിച്ച സംഭവം; പോലീസുകാര്‍ക്കെതിരെ നടപടിക്ക് എസ്.പിയുടെ റിപ്പോര്‍ട്ട്, ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചിരുന്നു

 
police


പത്തനംതിട്ട: അടൂരില്‍ ദളിത് യുവാവിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്ന പരാതി ശരിവെച്ച് അന്വേഷണ റിപ്പോര്‍ട്ട്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി ശുപാര്‍ശ ചെയ്ത് പത്തനംതിട്ട എസ്.പി., ഐ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 
പോക്സോ കേസില്‍ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം തന്നെ സ്വകാര്യ കാറില്‍ കയറ്റിക്കൊണ്ടുപോയി ജനനേന്ദ്രിയത്തിന് അടക്കം മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്നായിരുന്നു 23-കാരനായ അടൂര്‍ സ്വദേശിയുടെ പരാതി.

മെയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മര്‍ദനമേറ്റതിന്റെ വൈദ്യപരിശോധനാ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.

 സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍മന്ത്രി പി. പ്രസാദ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ നിവേദനം നല്‍കി.
 കുറ്റക്കാരായ ശാസ്താംകോട്ട പോലീസുകാര്‍ക്കെതിരായ അച്ചടക്ക നടപടിയും എസ്.ഐ.ടി. രൂപീകരണ ഉത്തരവും ഉടന്‍ പുറത്തിറങ്ങും.

Tags

Share this story

From Around the Web