ദളിത് കാത്തലിക് മഹാജനസഭയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു

 
wwwwww

കോട്ടയം: ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമായി മതത്തിന്റെ പേരിൽ രാജ്യത്തെ ദളിത് ക്രൈസ്‌വർ പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അവഗണനയിൽ പ്രതിഷേധിച്ചു ദളിത് കാത്തലിക് മഹാജനസഭയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. 1950ലെ ഷെഡ്യൂൾഡ് കാസ്റ്റ് ഓർഡർ പുറത്തുവന്നതിന്റെ വാർഷികദിനമായിരുന്ന ഇന്നലെ കരിദിനമായി ആചരിച്ചത്.

മതംമാറ്റത്തിന്റെ പേരിൽ രാജ്യത്തെ ദളിത് ക്രൈസ്‌തവ സമൂഹത്തിന് ദശാബ്‌ദങ്ങളായി നിഷേധിക്കപ്പെടുന്ന ഭരണഘടനാപരമായ സംവരണാവകാശങ്ങൾ അടിയന്തരമാ യി തിരികെ നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോട്ടയം തിരുനക്കര ബസ്റ്റാൻഡിൽ നടന്ന കരിദിനാചരണം കെസിബിസി എസ്‌സി, എസ്‌ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് ഷിബു ജോസഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡയറക്‌ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. തോമസ് കിഴക്കേ കൊല്ലിത്താനത്ത്, ഡോ. സിജോ ജേക്കബ്, ബിനോയ് ജോൺ, സണ്ണി പളിനിൽക്കുന്നതിൽ (പുനലൂർ), സി. പി. മാത്യു, ജോയി മാത്യു, വിജയൻ പാറശാല, ജോയി ജോർജ് കൂനാനിയ്ക്കൽ, ബീന ജേക്കബ്, ത്രേസ്യാമ്മ ചങ്ങനാശേരി, ടോമി വിജയപുരം, യു. വി. മാത്യു, റോസമ്മ അഗസ്റ്റിൻ, ബിന്ദു ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web