ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; 'മുരാസു' എത്തിയേക്കും, കേരളത്തില്‍ മഴ മുന്നറിയിപ്പ്

 
Rain


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കില്‍, ഇന്ത്യ നിര്‍ദ്ദേശിച്ച 'മുരാസു' എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി കാണപ്പെടുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കും. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് എത്തും.


കേരളത്തില്‍ നവംബര്‍ 1 മുതല്‍ 4 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വന്‍ നാശനഷ്ടം വിതച്ച 'അര്‍ണബ്' ചുഴലിക്കാറ്റിന്റെ ശേഷിപ്പുകള്‍ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ന്യൂനമര്‍ദ്ദമായി തുടരുന്നുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം കൂടിയുള്ളതിനാല്‍ കടലോര മേഖലകളിലും മലയോര മേഖലകളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Tags

Share this story

From Around the Web