ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; നവംബര്‍ 16 വരെ ജാഗ്രതാ നിര്‍ദ്ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; നവംബര്‍ 16 വരെ ജാഗ്രതാ നിര്‍ദ്ദേശം
തെന്നിന്ത്യന്‍ തീരങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ അതിശക്തമായ ചുഴലിക്കാട്ടായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നവംബര്‍ 16ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് ഈ ചുഴലിക്കാറ്റ് രൂപപ്പെടാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം കാരണം കേരളത്തിലും കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകും. മധ്യ കിഴക്കന്‍ അറബിക്കടലിനും വടക്കന്‍ ലക്ഷദ്വീപിനും സമീപം നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായി നവംബര്‍ 13 മുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.