കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്: വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തത് 2 കോടി 88 ലക്ഷം രൂപ

 
Cyber thattipp

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയില്‍ നിന്ന് 2 കോടി 88 ലക്ഷം രൂപയാണ് തട്ടിപ്പുകാരര്‍ കൈക്കലാക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുള്‍പ്പെട്ടുവെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് കൂടി വരികയാണ്.

കഴിഞ്ഞ ഒരാഴ്ച മാത്രം കൊച്ചി കേന്ദ്രീകരിച്ച് നാല് കേസുകള്‍ രജിസ്റ്റർ ചെയ്തതിരുന്നു.വിവിധ കേസുകളിലായി നഷ്ടമായത് 28 കോടി രൂപയാണ്. ഇടപാടുകൾ നടന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെയാണ് ഇപ്പോള്‍ ഈ കേസും പുറത്തെത്തിയിരിക്കുന്നത്.

ഫാർമ സ്യൂട്ടിക്കൽ ഉടമയിൽ നിന്ന് 25 കോടി തട്ടിയ കേസിൽ ഇതുവരെ കണ്ടെത്തിയത് 20 അക്കൗണ്ടുകളാണ്. പ്രതികളെ പിടികൂടാനാകുമെന്ന് പ്രത്യേക അന്വേഷണം സംഘം അറിയിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web