2025 ഡിസംബര്‍ 31നകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത നിലവിലെ പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും

സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാരമായ പാന്‍ കാര്‍ഡിനെ ആശ്രയിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. 2025 ഡിസംബര്‍ 31നകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത നിലവിലെ പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും. ഇങ്ങനെ വന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതി വരും. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിന് ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കിയേക്കും.
നികുതി റീഫണ്ടുകള്‍ ലഭിക്കുകയില്ല. 50,000 രൂപക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകള്‍, വസ്തു ഇടപാടുകള്‍ ,ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ തുടങ്ങിയ പ്രധാന സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും.
ആധാര്‍ ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2025 ഡിസംബര്‍ 31വരെ പിഴയോടു കൂടി ലിങ്ക് ചെയ്യാന്‍ അവസരമുണ്ട്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലായ www.incometax.gov.in സന്ദര്‍ശിക്കുക. ശേഷം ക്ലിക്ക് ലിങ്ക്സ് വിഭാഗത്തില്‍ link adhaar status പരിശോധിച്ച് നിലവിലെ സ്ഥിതി മനസിലാക്കുക .
നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ link adhaar ഓപ്ഷന്‍ വഴി ആവശ്യമായ പിഴ അടച്ച് ലിങ്കിങ്ങ് പൂര്‍ത്തിയാക്കുക.