വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിനായി കൂരിയ ഓഫീസ്; തറക്കല്ലിടൽ നടത്തി

Ate

ബഹ്‌റൈൻ: വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിനായി പുതിയ കൂരിയ ഓഫീസ് നിര്‍മ്മിക്കുന്നതിനായി തറക്കല്ലിടൽ ചടങ്ങ് നടന്നു. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ താമസിക്കുന്ന കത്തോലിക്കരുടെ അധികാര പരിധിയിലുള്ള കേന്ദ്രമെന്ന നിലയിലാണ് കൂരിയ ഓഫീസ് നിര്‍മ്മിക്കുന്നത്. ഏപ്രിൽ 6ന് ബഹ്‌റൈനിലെ പ്രസിദ്ധമായ ഔവർ ലേഡി ഓഫ് അറേബ്യയിലെ കത്തീഡ്രലിലാണ് പരിപാടി നടന്നത്. ബിഷപ്പ് ആൽഡോ ബെരാർഡി പരിപാടിക്ക് നേതൃത്വം നൽകി.

നിരവധി വൈദികരും സന്യസ്തരും അല്‍മായ വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയിരിന്നു. പുതിയ കൂരിയ കെട്ടിടം മേഖലയിലെ സഭയുടെ ഭരണപരവും അജപാലനപരവുമായ കേന്ദ്രമായി വർത്തിക്കും. സഭാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, വൈദികരെ പിന്തുണയ്ക്കാനും, വളർന്നുവരുന്ന കത്തോലിക്കാ സമൂഹത്തിനായി അജപാലന പദ്ധതികള്‍ ഒരുക്കുവാനും കൂരിയ കേന്ദ്രം സഹായകരമാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായ നിരവധി വിശ്വാസികളാണ് വടക്കൻ അറേബ്യയിലെ സഭയുടെ കീഴിലുള്ളത്.

നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രാർത്ഥന, ബൈബിൾ വായനകൾ, ആശീര്‍വാദം എന്നിവ നടന്നു. കൂരിയ വെറുമൊരു ഓഫീസ് കെട്ടിടമല്ല, മറിച്ച് സഭയ്ക്കുള്ളിലെ ഐക്യത്തിന്റെയും സേവനത്തിന്റെയും കൂട്ടായ്മയുടെയും അടയാളമാണെന്ന് ബിഷപ്പ് ബെരാർഡി പറഞ്ഞു. തങ്ങളുടെ ദൗത്യവും വിശ്വാസവും ശക്തിപ്പെടുത്തുന്ന ഒരു സ്ഥലമായി ഇതിനെകാണണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. മതപരമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും രാജ്യം കാണിക്കുന്ന തുറന്ന മനസ്സിനെ സൂചിപ്പിച്ച് പുതിയ കെട്ടിടത്തിനുള്ള സ്ഥലം ബഹ്‌റൈൻ രാജാവ് ഉദാരമായി നൽകുകയായിരിന്നു.

Tags

Share this story

From Around the Web