കൊച്ചിയിലെ തട്ടുകടയുടെ ബെഞ്ചില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്നേഹത്തണലൊരുക്കി സിഎസ്എന്‍ സിസ്റ്റേഴ്സ്

 
CATHOLIC NUNS


കൊച്ചി: രാത്രിയില്‍ തട്ടുകടയുടെ ബെഞ്ചില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സ്നേഹക്കുട നിവര്‍ത്തി സിഎസ്എന്‍ സിസ്റ്റേഴ്സ്. പിറന്ന് മണിക്കൂറുകള്‍ക്കമാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. 

കുഞ്ഞിന് സ്നേഹവും കരുതലുമായി ചേര്‍ത്തുപിടിക്കുകയാണ് അങ്കമാലി, എടക്കുന്നില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് (സിഎസ്എന്‍) സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുഭവന്‍.

കൊച്ചി മരടില്‍ അടഞ്ഞുകിടന്ന തട്ടുകടയുടെ ബഞ്ചില്‍ കഴിഞ്ഞ ജൂണ്‍ 28ന് അര്‍ദ്ധരാത്രിയിലാണ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞു കിടക്കുന്ന വിവരം ജില്ലാ ശിശുക്ഷേമ സമിതിയും പോലീസും അറിയുന്നത്.

 ചോരവാര്‍ന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരി ചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. അവകാശികള്‍ എത്താത്തിനാല്‍ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി ശിശുഭവന് കൈമാറുകയായിരുന്നു. 

സന്യാസി നിമാര്‍ക്കൊപ്പം ഡോക്ടറുടെയും നേഴ്‌സുമാരുടെയും സേവനം കുഞ്ഞിന് ഇവിടെ ലഭിക്കും. ഉപേക്ഷിപ്പെടുന്ന നവജാത ശിശുക്കളുള്‍പ്പടെ അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തണല്‍ ഒരുക്കുകയാണ് ശിശുഭവന്‍.

Tags

Share this story

From Around the Web