സംഗീതവും സൗഹൃദവും പങ്കുവെച്ച് സി എസ് ഐ യുവജനപ്രസ്ഥാനത്തിന്റെ പാഷന്‍ റിസൈറ്റല്‍; വേദിയായി പള്ളം ഇടവക

 
Christ

മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പാഷന്‍ റിസൈറ്റല്‍, മാര്‍ച്ച് 29ന് പള്ളം സി. എസ്. ഐ. സെന്റ് ജോണ്‍ ദി ബാപ്പിസ്‌റ് ദൈവാലയത്തില്‍ വെച്ച് നടത്തി.

വര്‍ക്കിംഗ് പ്രസിഡന്റ്‌നേഹ മറിയം വര്‍ഗീസ് അധ്യക്ഷത വഹിക്കുകയും പള്ളം വൈദീക ജില്ലാ ചെയര്‍മാന്‍ റവ.ചെറിയാന്‍ തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. റവ.ഫാ. സേവേറിയോസ് എം. തോമസ് മുഖ്യസന്ദേശം നല്‍കി.


 പള്ളം ജില്ലാ യുവജനപ്രസ്ഥാനം കണ്‍വീനവര്‍ റവ. ജിബിന്‍ മാത്യു പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. റവ. ഡോ. വര്‍ഗ്ഗീസ് കെ. ചെറിയാന്‍, റവ. ലിനോ എസ്. ജോണ്‍, റവ. നെബു സ്‌കറിയ, റവ. ലാല്‍ജി എം. ഫിലിപ്പ്, റവ. ഡാര്‍വിന്‍ വടക്കേതലക്കല്‍ എന്നിവര്‍ നോമ്പാരാധനയ്ക്ക് നേതൃത്വം നല്‍കി.

 10 വൈദിക ജില്ലയില്‍ നിന്നുള്ള യുവജന ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കുകയും, നിരവധി യുവജനങ്ങള്‍ പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. 

 ട്രഷറര്‍ സുശാന്ത് നൈനാന്‍ കോശി സ്വാഗതം ആശംസിക്കുകയും, തോമസ് റ്റി. തോമസ് ആശംസകള്‍ അറിയിച്ചു സംസാരിക്കുകയും ഓര്‍ഗനൈസിങ് സെക്രട്ടറി കെവിന്‍ സാബു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Tags

Share this story

From Around the Web