മച്ചുകാട് സിഎസ് ഐ ഇടവകയുടെ ശതാബ്ദി സമാപന സമ്മേളനം
Mar 31, 2026, 14:26 IST
മച്ചുകാട് ഇടവകയുടെ ശതാബ്ദി സമാപന സമ്മേളനം മാര്‍ത്തോമ്മാ സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു.
മച്ചുകാട് ഇടവകയുടെ ശതാബ്ദി സമാപന സമ്മേളനത്തില്‍ റൈറ്റ് റവ ഡോ മലയില്‍ സാബു ചെറിാന്‍ മുഖ്യസന്ദേശം നല്‍കി.
അതിനോടനുബന്ധിച്ച് നടന്ന സ്‌തോത്രപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി.
വിവാഹ, വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പെടെ വളരെ അര്‍ത്ഥവത്തായ ഒട്ടനവധി പ്രോജക്റ്റുകള്‍ ജൂബിലിയോടനുബന്ധിച്ച് പൂര്‍ത്തീകരിച്ചു.
നിലവിലുള്ള പാരിഷ് ഹാള്‍ ഭംഗിയായി നവീകരിക്കുകയും പാഴ്‌സനേജിന് മുകളിലായി ഒരു ഗസ്റ്റ് റൂം പണികഴിപ്പിക്കുകയും ചെയ്തു.
ദൈവാലയവും പരിസരവും വളരെ മനോഹരമായി ക്രമീകരിക്കുകയും ചെയ്തു. പുതുതായി നിര്‍മ്മിച്ച ശതാബ്ദി കവാടം പ്രതിഷ്ഠിച്ചു.