ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ സി.എസ്.ഐ. ദൈവാലയത്തില്‍ 19 പേര്‍ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു

 
Csi

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ സി.എസ്.ഐ. ദൈവാലയത്തിൽ ഫെബ്രുവരി 21 ന് നടന്ന സ്ഥിരീകരണശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

19 പേർ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. വിദേശത്തുള്ള പ്രസ്തുത സഭയുടെ പൂർണ്ണമായ നിലനിൽപ്പിനാവശ്യമായ ചാരിറ്റി രജിസ്‌ട്രേഷൻ ഗവൺമെന്റിൽ നിന്നും അവർക്ക് ലഭിച്ചു എന്നത് അത്യന്തം സന്തോഷകരമാണ്. സഭയെ ഇത്തരുണത്തിൽ അഭിനന്ദിക്കുന്നു. കൂടാതെ പുതുതായി ആരംഭിച്ച സഭയുടെ വെബ്സൈറ്റ് അന്നേദിവസം പ്രകാശനം ചെയ്തു.

 യു.കെ. യിലെ ഏറ്റവും വലിയ സഭയായി മാഞ്ചെസ്റ്റർ വളർന്നു എന്നതും ശ്രദ്ധേയമാണ്. വളരെ സജീവമായി മുന്നോട്ട് നീങ്ങുന്ന ഈ വിശ്വാസസമൂഹത്തിന് എല്ലാ നല്ല നേതൃത്വവും നൽകുന്ന ഇടവകവികാരി റവ. സബി മാത്യു, ചർച്ച് കമ്മിറ്റി എന്നിവരെ പ്രത്യേകാൽ അഭിനന്ദിക്കുന്നു.

യോർക്കിൽ നാം ആരംഭം കുറിച്ച ആരാധനയും മാഞ്ചെസ്റ്റർ ഇടവകയുടെ പൂർണ്ണമായ പിന്തുണയോടെയാണ്. ഒരു ഇടവകയായി വളരുവാൻ യോർക്കിലെ വിശ്വാസസമൂഹത്തിന് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Tags

Share this story

From Around the Web