സി.എസ്.ഐ മദ്ധ്യകേരള മഹായിടവക സഭാശുശ്രൂഷകരുടെ അസോസിയേഷൻ യോഗവും കുടുംബസംഗമവും
May 28, 2026, 21:59 IST
തിരുവനന്തപുരം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിന്റെ സെന്റിനറി ഹാളിൽ നടത്തപെട്ട സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ സഭാശുശ്രൂഷകരുടെ അസോസിയേഷൻ യോഗവും കുടുംബസംഗമവും മെയ് 16 ശനിയാഴ്ച ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സഭാശുശ്രൂഷകരുടെ കുടുംബാംഗങ്ങളും പ്രസ്തുതയോഗത്തിൽ പങ്കെടുത്തു.
മീറ്റിംഗ് നടത്തപ്പെട്ട സെന്റിനറി ഹാളിന്റെയും അന്നത്തെ ഭക്ഷണത്തിന്റെയും ക്രമീകരണം ക്രൈസ്റ്റ് ചർച്ച് ഇടവക പരിപൂർണമായി ഏറ്റെടുത്തു നിർവഹിച്ചു.
അതിനു ക്രമീകരണങ്ങൾ ചെയ്ത ഇടവകവികാരി റവ.അലക്സ് പി ഉമ്മൻ, ചർച്ച് കമ്മിറ്റി എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഈ മീറ്റിംഗ് ഏകോപിപ്പിച്ചു വിജയകരമാക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച സഭാശുശ്രൂഷക അസോസിയേഷൻ ഭാരവാഹികളെ ബിഷപ്പ് അഭിനന്ദിച്ചു.