സി.എസ്.ഐ. മദ്ധ്യ കേരളം മഹായിടവക യുവജന പ്രസ്ഥാനം എക്സാം ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
Mar 2, 2026, 14:47 IST
സി.എസ്.ഐ. മദ്ധ്യ കേരളം മഹായിടവക തിരുവല്ല വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എക്സാം ഓറിയന്റേഷൻ ക്ലാസ് 2026 ഫെബ്രുവരി 22-ന് വൈകിട്ട് 3.00 മണിക്ക് തീപ്പനി സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിൽ നടത്തി.
റവ. ഡീ. മിജിൻ മാത്യു ജോസ്, പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ജില്ലാ സെക്രട്ടറി അനുപ അന്ന ഡാനിയേൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ജില്ല യുവജനപ്രസ്ഥാനം കൺവീനർ റവ.ലെവിൻ കോശി അധ്യക്ഷത പ്രസംഗം നടത്തി. തുടർന്ന്, മധ്യകേരള മഹായിടവക കൗൺസിലിംഗ് സെന്റർ ഡയറക്ടർ റവ. റോബിൻ മാത്യു ജോൺ സെഷൻ നയിച്ചു. മഹായിടവക ജനറൽ കമ്മിറ്റി മെമ്പർ ജോഫിയ എലിസബത്ത് ജോബി നന്ദി രേഖപ്പെടുത്തി.