ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും എം23 വിമതരും തമ്മിൽ സമാധാന ചർച്ചകളിൽ നിർണ്ണായകമായ ധാരണയിലെത്തി

 
Congo

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും എം23 വിമതരും തമ്മിൽ സമാധാന ചർച്ചകളിൽ നിർണ്ണായകമായ ധാരണയിലെത്തി. സ്വിറ്റ്‌സർലൻഡിൽ വെച്ച് നടന്ന അഞ്ച് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് ദുരിതബാധിതർക്ക് സഹായമെത്തിക്കാനും തടവുകാരെ മോചിപ്പിക്കാനും ഇരുവിഭാഗവും സമ്മതിച്ചത്. അതേസമയം സാധാരണക്കാരെ ആക്രമിക്കില്ലെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവനയിൽ ഇരുകൂട്ടരും വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം രൂക്ഷമായ പ്രദേശങ്ങളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് തടസ്സമുണ്ടാക്കില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകി. പത്ത് ദിവസത്തിനുള്ളിൽ തടവുകാരെ പരസ്പരം കൈമാറുന്നത് വഴി വിശ്വാസം വളർത്താനാണ് നിലവിൽ ശ്രമിക്കുന്നത്. വെടിനിർത്തൽ കരാർ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.


വർഷങ്ങളായി തുടരുന്ന ആഭ്യന്തര കലാപം കിഴക്കൻ കോംഗോയിലെ ലക്ഷക്കണക്കിന് ജനങ്ങളെയാണ് ദുരിതത്തിലാക്കിയത്. അമേരിക്കയുടെയും സ്വിറ്റ്‌സർലൻഡിന്റെയും മധ്യസ്ഥതയിൽ നടന്ന ഈ ചർച്ച സമാധാനത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ലോകരാജ്യങ്ങൾ കാണുന്നത്. നിലവിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Tags

Share this story

From Around the Web