ക്രോയിഡോണ്‍ മര്‍ത്ത് മറിയം മിഷനില്‍ തിരുന്നാളിന് കൊടിയേറി. തിരുന്നാള്‍ ആഘോഷങ്ങള്‍ നാളെ ഞായറാഴ്ച

ക്രോയിഡണ്‍ മര്‍ത്ത് മറിയം മിഷനിലെ വലിയ തിരുന്നാളിന് കഴിഞ്ഞ ഞായറാഴ്ച്ച കൊടിയേറി. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് പെരിയ ആന്റണി ചുണ്ടെല്ലിക്കാട്ട് കൊടിയേറ്റ് കര്‍മ്മം നടത്തി.
മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂസ് ജോര്‍ജ് കുരിശുംമൂട്ടില്‍ സഹകാര്‍മ്മികനായി. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സായാഹ്ന നമസ്‌കാരവും, വി.കുര്‍ബാനയും, നൊവേന പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.
ഇന്ന് ശനിയാഴ്ച്ച ആറു മണിക്കുള്ള വി.കുര്‍ബാനയ്ക്കു ശേഷം പുറത്ത് നമസ്‌കാരവും, നൊവേന പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. നാളെ ഉച്ചകഴിഞ്ഞ് 3.30ന് തിരുന്നാള്‍ ആഘോഷങ്ങള്‍ സൗത്ത് ക്രോയിഡോണിലെ കൂംബെ വൂഡ് സ്‌കൂളില്‍ നടത്തും.
അന്ന് ആഘോഷമായ വി.കുര്‍ബാനയും, തിരുന്നാള്‍ പ്രദക്ഷിണവും, അടിമ, കഴുന്നെടുക്കല്‍, കരിമരുന്ന് കലാപ്രകടനവും ഗാനമേളയും ഉണ്ടായിരിക്കും. ഈമാസം ഒന്‍പതിന് മരിച്ചവരുടെ ഓര്‍മ്മ ദിനവും ആചരിച്ച് തിരുന്നാളിന് കൊടിയിറങ്ങും. ഈമാസം 20 പാരിഷ് ഡേയും ആഘോഷിക്കും.