മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷനു ഗോള്‍ഡന്‍ വീസ സമ്മാനിച്ച് ബഹ്‌റിന്‍ കിരീടാവകാശി

 
malankara

മനാമ: ബഹ്‌റിന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിന്റെ സ്‌നേഹാദരവായി മലങ്കര സഭാധ്യക്ഷന് പ്രധാനമന്ത്രി ഗോള്‍ഡന്‍ വീസ സമ്മാനിച്ചു.

മതസഹിഷ്ണുത, സഹവര്‍ത്തിത്വം, ബഹുസ്വരത എന്നീ മൂല്യങ്ങളിലാണ് ബഹറിന്റെ പാരമ്പര്യം ഉറച്ചു നില്‍ക്കുന്നതെന്ന് കിരീടാവകാശി പറഞ്ഞു. രാജ്യത്തെ ആരാധനാലയങ്ങള്‍ വിവിധ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ പരസ്പര ബഹുമാനം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹറിന്‍ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടുകളെ കാതോലിക്കാ ബാവാ അഭിനന്ദിച്ചു. മതസൗഹാര്‍ദവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനു ബഹറിന്‍ നല്‍കുന്ന പിന്തുണയ്ക്ക് ബാവാ നന്ദി രേഖപ്പെടുത്തി.

Tags

Share this story

From Around the Web