സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം; ഉപനേതൃപദവിയിലെ തര്‍ക്കം ചര്‍ച്ചയായേക്കും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായുള്ള പിബി യോഗമാണിത്

 
Cpm


 
ഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍ ചേരും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായുള്ള പിബി യോഗമാണിത്.

 കേരളത്തിലും ബംഗാളിലും പാര്‍ട്ടി തിരുത്തല്‍ നടപടികളിലേക്ക് കടക്കാനിരിക്കെയുള്ള യോഗം പ്രധാനമാണ്. കേരളത്തിലെ ഇടതുപക്ഷ ഐക്യത്തില്‍ വിള്ളല്‍ സൃഷ്ടിച്ച ഉപനേതൃപദവി പിബി അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും.


അണികള്‍ക്ക് തെറ്റുപറ്റിയെന്നും നേതൃത്വത്തിന് വീഴ്ചയില്ലെന്ന തരത്തിലുള്ള പിണറായി വിജയന്റെ വിമര്‍ശനത്തില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും പിബി ചര്‍ച്ച ചെയ്യും.


ഞലമറ അഹീെ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നും മുന്നണി മര്യാദകള്‍ കര്‍ശനമായി പാലിക്കണമെന്നുമായിരുന്നു നിര്‍ദേശം.

സിപിഎം എംഎല്‍എ തന്നെയായിരിക്കും പ്രതിപക്ഷ ഉപനേതാവ് എന്ന പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രസ്താവനയിലും ചില നേതാക്കളുടെ അഭിപ്രായപ്രകടനത്തിലും അഖിലേന്ത്യാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

 സിപിഐയെ അനുനയിപ്പിക്കാനായി തല്‍ക്കാലത്തേക്ക് ഉപനേതാവ്പദവി ആര്‍ക്കും നല്‍കാതെ ഒഴിച്ചിടുകയോ, അല്ലെങ്കില്‍ ചര്‍ച്ചകള്‍ തുടരുകയോ ചെയ്യുന്ന രീതിയിലുള്ള ഒരു ഫോര്‍മുലയിലേക്കും കാര്യങ്ങള്‍ നീങ്ങിയേക്കാം. 

ഔദ്യോഗികമായി നിര്‍ദേശങ്ങള്‍ വന്നാല്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.


 

Tags

Share this story

From Around the Web