സിപിഐഎം നുണക്കഥ പൊളിഞ്ഞു, പിണറായിക്ക് വേണ്ടിയാണു പണം നൽകിയതെന്ന മൊഴി പുറത്തെന്ന് ഷോൺ ജോർജ്
Jul 25, 2026, 12:27 IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാൻ സി.പി.ഐ.എം. ഉണ്ടാക്കിയ നുണക്കഥകൾ പൂർണ്ണമായും പൊളിഞ്ഞു വീണുവെന്ന് ഷോൺ ജോർജ്. പിണറായി വിജയനു വേണ്ടിയാണ് പണം നൽകിയതെന്ന മൊഴി ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നും, ഇതിലും വലിയ എന്ത് തെളിവാണ് ഇനി ജനങ്ങൾക്ക് മുന്നിൽ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെയും പാർട്ടിയുടെയും ഭാഗത്തുനിന്നുള്ള വിശദീകരണങ്ങളെയും പ്രതിരോധങ്ങളെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ കൂടുതൽ പ്രതിഷേധങ്ങളും ചോദ്യങ്ങളുമാണ് ഉയരുന്നത്.