സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞ കേസുകളിലെ പ്രതികളെപ്പോലും ജയിലില്‍ സന്ദര്‍ശിച്ച സിപിഎം നേതാക്കള്‍ ഇഡി കേസിലെ പ്രതികളെ തിരിഞ്ഞു നോക്കാത്തതെന്ത് ?

 
ed raid

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരായ റെയ്‌ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 10 സിപിഎം പ്രവര്‍ത്തകര്‍ ജാമ്യം പോലും ലഭിക്കാതെ ജയിലിലായിട്ട് രണ്ട് മാസം തികയാന്‍ പോകുന്നു.

മെയ് 27, 28 തീയതികളിലായി അറസ്റ്റിലായ പ്രതികള്‍ ജയിലിലായി 56 ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കാനോ അഭിവാദ്യം അര്‍പ്പിക്കാനോ പിണറായി വിജയനോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് നേതാക്കള്‍ ആണയിട്ട കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന പ്രതികളെപോലും ജയിലില്‍ സന്ദര്‍ശിക്കാന്‍ മടികാണിക്കാത്തവരെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍. 

ടിപി കേസ് പ്രതികളായ കൊടി സുനിയേയും കൂട്ടുപ്രതികളെയും ജയിലിലും പരോളിലിറങ്ങിയപ്പോള്‍ വീട്ടിലുമൊക്കെ സന്ദര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍.

എന്നിട്ടും പാര്‍ട്ടിയിലെ സര്‍വ്വപ്രതാപിയായ പിണറായി വിജയന്‍റെ വീട്ടില്‍ മകള്‍ വീണയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച് അറസ്റ്റിലായ പ്രതികളായിട്ടും അവരോട് മിനിമം മര്യാദപോലും കാണിക്കാന്‍ നേതാക്കള്‍ തയ്യാറായില്ലെന്നതാണ് വസ്തുത. 

ഇഡി റെയ്‌ഡിനിടെ തന്‍റെ വീടിന് കാവല്‍ നില്‍ക്കുകയും ഉദ്യോഗസ്ഥരെ വിറപ്പിക്കുകയും ചെയ്ത ഐപി ബിനു, ജീവന്‍, ഷാഹില്‍, കിരണ്‍, അനില്‍, ഷഫീക്ക്, ലെനിന്‍, രാഹുല്‍, ഉണ്ണിദാസ്, ഉണ്ണികൃഷ്ണന്‍ എന്നീ പ്രതികള്‍ ഇത്ര ദിവസങ്ങളായി ജയിലില്‍ കിടന്നിട്ടും തിരിഞ്ഞുനോക്കാന്‍ നേതാക്കള്‍ തയ്യാറായില്ലെന്നതാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നത്.

അന്നത്തെ ഇഡി ആക്രമണം ആസുത്രിതമായിരുന്നു എന്ന ആരോപണം ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടുമോ എന്ന ആശങ്ക നേതാക്കള്‍ക്കുള്ളതാണോ ഇതിനു കാരണമെന്ന് സംശയിക്കുന്നവരുണ്ട്. 

ed raid at pinarai vijayans house

പക്ഷേ, അത്തരം ഭയങ്ങളൊന്നും ഇല്ലാത്തവരായിരുന്നു പഴയ സിപിഎം നേതാക്കള്‍. പുതിയ സാഹചര്യത്തില്‍ ചില ഭയങ്ങള്‍ അവരെയും ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്.

സ്വന്തം കുടുംബകാര്യത്തില്‍ ഇടപെട്ട് ജയിലിലായ പ്രതികളെ ഒന്ന് കാണാന്‍പോലും പിണറായി വിജയന്‍ തയ്യാറായില്ലെന്ന പരിഭവം പ്രതികളുടെ കുടുംബാംഗങ്ങള്‍ക്കുപോലും ഉള്ളതായി സംസാരമുണ്ട്. 

27 -ാം തീയതിയാകുമ്പോള്‍ ഇവര്‍ ജയിലിലായിട്ട് 60 ദിവസം തികയും ! രണ്ട് മാസം. സാധാരണ ഗതിയില്‍ അന്ന് വൈകിട്ടോ പിന്നത്തെ ദിവസം ഉച്ചയ്ക്കോ പുറത്തിറങ്ങേണ്ടിയിരുന്നവരാണ് പ്രതികള്‍. അതായിരുന്നു സിപിഎമ്മിന്‍റെ സംവിധാനങ്ങള്‍.

അതിനുള്ള ഏര്‍പ്പാടുകള്‍ കോടതി വരാന്തകളോളം അവര്‍ക്കുണ്ട്. പക്ഷേ, രാജ്യത്ത് ആകെ ഒരു കോര്‍പ്പറേഷനപ്പുറം ഒരിടത്തും അധികാരത്തിലില്ലാത്ത സിപിഎമ്മില്‍ പഴയ പ്രതാപങ്ങളൊക്കെ മാറി തുടങ്ങിയതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.

പെരുമ്പാവൂരിലും മറ്റും പൊറോട്ട അടിക്കുകയായിരുന്ന ബംഗാളിലെ പഴയ സിപിഎം ജില്ലാ/ഏരിയ സെക്രട്ടറിമാരൊക്കെ ബംഗാളിലേയ്ക്ക് മടങ്ങിയത് രണ്ട് മാസം മുമ്പ് മമതാ ബാനര്‍ജി അധികാരത്തിന് പുറത്തായ ശേഷമായിരുന്നത്രെ. അവരൊക്കെ ഇപ്പോള്‍ അവിടെ പുതിയ ബിജെപിക്കാരാണു പോലും ! 

Tags

Share this story

From Around the Web